---
title: "പാചക വാതകത്തിൽ പ്രതിസന്ധി ; ഗ്രാമങ്ങളിൽ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തി"
english_title: "Cooking gas crisis; Gas booking interval in villages increased to 45 days"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/347372/Cooking gas crisis; Gas booking interval in villages increased to 45 days"
published_at: "2026-03-13T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b38b88c1079_1001147284.jpg"
keywords: []
---

# പാചക വാതകത്തിൽ പ്രതിസന്ധി ; ഗ്രാമങ്ങളിൽ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തി

> **Lead Summary:** പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ എൽ.പി.ജി ബുക്കിങ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഗ്രാമീണ മേഖലകളിലെ സിലിണ്ടർ ബുക്കിങ് ഇടവേള 45 ദിവസമാക്കി വർധിപ്പിച്ചു. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും. ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

## Article Content

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ എൽ.പി.ജി ബുക്കിങ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഗ്രാമീണ മേഖലകളിലെ സിലിണ്ടർ ബുക്കിങ് ഇടവേള 45 ദിവസമാക്കി വർധിപ്പിച്ചു. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും. ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

അതേസമയം വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകള്‍ കൂട്ടത്തോടെ അടയ്ക്കുന്ന സാഹചര്യവുമുണ്ട്. കേരളത്തില്‍ കഴിഞ്ഞ ദിവസം മാത്രം ഇരുപത് ശതമാനം ഹോട്ടലുകള്‍ അടച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പാചകവാതക പ്രതിസന്ധിയെ തുടര്‍ന്ന് സ്‌കൂളുകളിലും വിറകടുപ്പ് ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ കൃത്യമായി എത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കുന്നില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/347372/Cooking gas crisis; Gas booking interval in villages increased to 45 days)